പാട്ട് റെക്കോർഡിങ്ങിനിടെ മേൽക്കൂര പൊട്ടിവീണു; അമ്മ സുരക്ഷിതയെന്ന് മകൾ, വീഡിയോ
ഓൺലൈൻ ക്ലാസുകൾക്കിടയിലും മീറ്റിങ്ങിനിടെയിലുമൊക്കെ പലർക്കും വലിയ അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഇത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചിരി പടർത്താറുണ്ട്. എന്നാൽ അത്തരത്തിൽ സോഷ്യൽ മീഡിയയെ ഞെട്ടിച്ച ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സംഗീത മത്സരത്തിന്റെ ഭാഗമായുള്ള മകളുടെ ഓഡീഷന് വേണ്ടിയുള്ള റെക്കോർഡിങ്ങിനിടെ മേൽക്കൂര ഇടിഞ്ഞ് അമ്മ താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട ഈ വീഡിയോയിലെ ‘അമ്മയുടെ സ്നേഹ വിവരങ്ങൾ അന്വേഷിച്ച് നിരവധിപ്പേരാണ് എത്തിയത്. എന്നാൽ ‘അമ്മ സുരക്ഷിതയാണെന്ന് പറയുകയാണ് മകൾ ലിസ്.
അമേരിക്കയിലാണ് സംഭവം നടന്നത്. ലിസ് സാൻ മിലൻ എന്ന യുവതിയുടെ പാട്ടിനിടെയാണ് തട്ടും പുറം വൃത്തിയാക്കികൊണ്ടിരുന്ന ലിസിന്റെ ‘അമ്മ മേൽക്കൂര ഇടിഞ്ഞ് താഴേക്ക് വീണത്. ഓഡീഷന് വേണ്ടി ലിസ് വളരെ മനോഹരമായി പാടുന്നതിനിടെയാണ് വലിയ ഒരു ശബ്ദം പിന്നിൽ നിന്നും കേൾക്കുന്നത്. തിരിഞ്ഞ് നോക്കിയ ലിസ് മേൽക്കൂര ഇടിഞ്ഞ് അതിൽ തൂങ്ങിക്കിടക്കുന്ന അമ്മയെയാണ് കാണുന്നത്. ഉടനെ തന്നെ ‘എന്റെ ദൈവമേ’ എന്ന് വിളിച്ച് അലറുന്ന ലിസിനെയും വീഡിയോയിൽ കാണുന്നുണ്ട്.
ലിസിന്റെ പാട്ടിന്റെ ആരംഭം മുതൽ തന്നെ ചില ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ അതൊന്നും വക വയ്ക്കാതെ വളരെ മനോഹരമായി പാട്ട് പാടുകയായിരുന്നു ലിസ്. തട്ടിൻ പുറത്ത് പഴയ സാധനങ്ങൾ അന്വേഷിക്കുകയായിരുന്നു ‘അമ്മ പെട്ടന്നാണ് തട്ടിൻ പുറം പൊളിഞ്ഞ് താഴേക്ക് വീണത്. പത്ത് മിനിറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോ ലിസ് തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതും.
Story Highlights: Woman falls through ceiling of room as daughter records song