വേരുമുതൽ ഇലവരെ ഔഷധഗുണങ്ങളാൽ സമ്പന്നം; അറിയാം പേരയ്ക്കയുടെ എട്ട് ഗുണങ്ങൾ

October 3, 2020

നമ്മുടെ വീടുകളിലും മാർക്കറ്റുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പേരയ്ക്ക. പേരയ്ക്ക അത്ര നിസാരമായി കാണേണ്ട ഒന്നല്ല. പേരയുടെ വേര് മുതൽ ഇലവരെ ഔഷധ ഗുണങ്ങളുടെ കലവറയാണ്. പേരയ്ക്കയിൽ വൈറ്റമിൻ സി,എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ദിവസവും ഓരോ പേരയ്ക്ക കഴിക്കുന്നത് നിരവധി അസുഖങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും.

പേരയ്ക്കയുടെ വേരുമുതൽ ഇലവരെ ഔഷധഗുണങ്ങളാൽ സമൃദ്ധമാണ്. പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇരു​മ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്‍കുന്നു. ശരീരത്തിന് പ്രതിരോധശക്തി ലഭിക്കാനും പേരയ്ക്ക നല്ലതാണ്. അതുപോലെ പല്ലുകളുടെ സംരക്ഷണത്തിനും പേരയില അത്യുത്തമമാണ്. പ്രമേഹം നിയന്ത്രിക്കാൻ പേരയില ഉപയോഗിച്ച് പല്ലു തേയ്ക്കുന്നത് വളരെ നല്ലൊരു മാർഗമാണ്.

പേരയില ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് വയറിനും രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതിനും സഹായകമാകും. അതിനുപുറമെ മൂക്കാത്ത പേരയ്ക്ക കഴിയ്ക്കുന്നത് പ്രമേഹരോഗത്തിന് വളരെ അത്യുത്തമമാണ്. പേരയ്‌ക്ക സ്ഥിരമായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും സഹായകമാണ്.

Read also:  മഹേഷിന്റെ പ്രതികാരത്തിന് ശേഷം ‘ജോജി’യുമായി ദിലീഷ് പോത്തനും ഫഹദ് ഫാസിലും

ഗർഭിണികൾ സ്ഥിരമായി പേരയ്ക്ക കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യും. തൈറോയിഡ് രോഗമുള്ളവരും സ്ഥിരമായി പേരയ്ക്ക കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്.

അറിയാം പേരയ്ക്കയുടെ എട്ട് ഗുണങ്ങൾ:

  • ദന്താരോഗ്യത്തിന് പേര ഇല
  • പ്രമേഹം നിയന്ത്രിക്കാൻ പേരയ്ക്ക
  • കണ്ണുകളുടെ ആരോഗ്യത്തിന് പേരയ്ക്ക
  • ചർമ്മ സംരക്ഷണത്തിന് പേരയ്ക്ക
  • ഹൃദയാരോഗ്യത്തിന് പേരയ്ക്ക
  • രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പേരയ്ക്ക
  • അതിസാരം നിയന്ത്രിക്കാൻ പേരയ്ക്ക
  • തൈറോയിഡിന് പരിഹാരം പേരയ്ക്ക
  • Story Highlights: 8 Health Benefits of Guava Fruit and Leave