നടി മേഘ്ന രാജിന് ആൺകുഞ്ഞ് പിറന്നു; ചിത്രങ്ങൾ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടനായിക മേഘ്ന രാജിന് ആൺ കുഞ്ഞ് പിറന്നു.. മേഘ്‌നയുടെ ഭർത്താവും ചലച്ചിത്രതാരവുമായ ചിരഞ്ജീവി സർജയുടെ പെട്ടന്നുള്ള വിയോഗം ഇന്ത്യൻ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്. നേരത്തെ ജൂനിയർ ചീരുവിനെ വരവേൽക്കാൻ ഒരുങ്ങുന്ന കുടുംബത്തിന്റെ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടിയിരുന്നു.

മേഘ്‌നയുടെ ബേബി ഷവർ ആഘോഷമാക്കുന്ന കുടുംബത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വേദിയിൽ ചീരുവിന്റെ വലിയ കട്ടൗട്ടും സ്ഥാപിച്ചിട്ടുണ്ട്. ചിരഞ്ജീവി സാർജയുട സഹോദരൻ ധ്രുവാണ് ആഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും.

View this post on Instagram

❤️Boy baby @megsraj @chirusarja

A post shared by Ananyaa (@ananyaonline) on

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ചിരഞ്ജീവി സർജ മരിച്ചത്. 39 വയസായിരുന്നു. നാല് ചിത്രങ്ങളായിരുന്നു ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ ഡബ്ബിംഗ് മാത്രം പൂർത്തിയാക്കേണ്ട ചിത്രമാണ് ‘രാജാ മാർത്താണ്ഡ’. ചിത്രത്തിനായി ഡബ്ബ് ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ച് ചിരഞ്ജീവി സർജയുടെ സഹോദരനും നടനുമായ ധ്രുവ് സർജ നിർമാതാക്കളെ സമീപിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാനായി ധ്രുവ്സർജ, സംവിധായകൻ രാം നാരായണനെയും, നിർമാതാവ് ശിവകുമാറിനെയും സമീപിച്ചു ചർച്ചകൾ നടത്തിയിരുന്നു.

Story Highlights:actor-meghna-raj-blessed-with-a-baby-boy