ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായി സായി പല്ലവി; ചിരിയുണർത്തി ലൊക്കേഷൻ കാഴ്ചകൾ

പ്രേമത്തിലെ മലർ മിസ്സായി മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് സായ് പല്ലവി. തെന്നിന്ത്യൻ താരറാണിയായി സായ് പല്ലവി മാറിയിട്ടും മലർ എന്ന കഥാപാത്രത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. പലപ്പോഴും താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. കൊറോണയ്ക്കും ലോക്ക് ഡൗണിനും ശേഷം വീണ്ടും വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുന്ന സായി പല്ലവിയുടെ, പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്.

ഉത്തർപ്രദേശിലാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ കുട്ടികൾക്ക് കൈയിൽ മൈലാഞ്ചി ഇട്ടുകൊടുക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. മൈലാഞ്ചി ഇടുന്നതിനൊപ്പം കുട്ടികൾക്കൊപ്പം വിനോദങ്ങളിലും ഏർപ്പെടുന്നുണ്ട് താരം. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുന്നുണ്ട്.

https://www.instagram.com/p/CGrOnNQFC-s/?utm_source=ig_embed

ലവ് സ്റ്റോറി എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. നാഗചൈതന്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

Read also: ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘മൂക്കുത്തി അമ്മൻ’- ട്രെയ്‌ലർ എത്തി

മനോഹര നൃത്തംകൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയമായ താരമാണ് സായി പല്ലവി. 2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ ആണ്എ സായി പല്ലവിയുടെ ആദ്യ മലയാള ചിത്രം. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. 2019-ല്‍ ഫഹദ് ഫാസിലിന്റെ നായികയായി ‘അതിരന്‍’ എന്ന ചിത്രത്തിലും സായി പല്ലവി മികച്ച അഭിനയം കാഴ്ചവെച്ചു. തമിഴ്, തെലുങ്ക് ഭാഷകളിൽ തിരക്കുള്ള താരമാണ് സായി. ‘ഫിദ’ എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ താരം ചുവടുറപ്പിച്ചത്.

Story highlights: Actor Sai Pallavi location video