വിനീതിന് കോളറിന് പിടിച്ചൊരു പിറന്നാള്‍ ആശംസയുമായി അജു വര്‍ഗീസ്
വിനീതിന് കോളറിന് പിടിച്ചൊരു പിറന്നാള്‍ ആശംസയുമായി അജു വര്‍ഗീസ്
നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരത്തെ മലയാള സിനിമയിലെ സകലകലാവല്ലഭന്‍ എന്നു വേണം വിശേഷിപ്പിക്കാന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് വിനീത് ശ്രീനിവാസന്.
പിറന്നാള്‍ നിറവിലാണ് താരം. നിരവധിപ്പേരാണ് വിനീത് ശ്രീനിവാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നതും. കൂടുതല്‍ ശ്രദ്ധ നേടിയ ആശംസ അജു വര്‍ഗീസിന്റേതാണ്. രസകരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അജു വര്‍ഗീസ് പിറന്നാള്‍ ആശംസിച്ചത്.
ഇരുവരും ഒരുമിച്ചെത്തിയ ഹെലന്‍ എന്ന ചിത്രത്തിലെ ഒരു സ്റ്റില്‍ ആണ് അജു പങ്കുവെച്ചത്. ചിത്രത്തില്‍ പൊലീസ് ഓഫീസറായെത്തിയ അജു, വിനീതിന്റെ കോളറിന് പിടിക്കുന്ന ചിത്രമാണ് ഇത്. ഹാപ്പി ബെര്‍ത്ത്‌ഡേ ഗുരൂ എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിരിക്കുന്നു. നിരവധിപ്പേരാണ് അജുവിന്റെ ചിത്രത്തിന് കമന്റ് നല്‍കിക്കൊണ്ട് രംഗത്തെത്തുന്നത്.
അജുവും വിനീത് ശ്രീനിവാസനും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. വിനീത് ശ്രീനിവാസന്റെ മലര്‍വാട് ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലെ പ്രേക്ഷക ശ്രദ്ധ നേടി സിനിമയില്‍ ചുവടുറപ്പിച്ച നടനാണ് അജു വര്‍ഗീസ്.
Story highlights: Aju Varghese birthday wishes to Vineeth Sreenivasan