ദീപികയ്ക്കും പ്രഭാസിനുമൊപ്പം അമിതാഭ് ബച്ചനും; ബിഗ് ബജറ്റ് ചിത്രമൊരുങ്ങുന്നു
പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രമായെത്തുന്നു. അടുത്തിടെയാണ് ചിത്രത്തില്‍ ദീപിക പദുക്കോണ്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് ബിഗ് ബിയുടെ വരവു സംബന്ധിച്ചുള്ള സ്ഥിരീകരണവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്നതാണ് പുതിയ ചിത്രം.
വൈജയന്തി മൂവീസാണ് അമിതാബ് ബച്ചന് ഈ സിനിമയുടെ ഭാഗമാകുന്ന വിവരം ഔദ്യോഗികമായി പങ്കുവെച്ചത്. ബിബ്ബിയുടെ വരവ് പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസറും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു. ‘ഇപ്പോള്‍ ഞങ്ങളുടെ യാത്ര കുറച്ച് കൂടി വലുതായി എന്നാണ് അമിതാബ് ബച്ചനെ സ്വാഗതം ചെയ്ത് കൊണ്ട് പുറത്തിറക്കിയ ടീസര്‍ പങ്കുവെച്ച് വൈജയന്തി മൂവീസ് കുറിച്ചത്.
അതേസമയം ദീപിക പദുക്കോണിന്റെ തെന്നിന്ത്യന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റമായിരിക്കും ഈ സിനിമ. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും. ‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതും. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Story highlights: Amithabh Bachan with Prabhas in new movie