‘സാമൂഹിക അകലം പാലിക്കേണ്ട ഈ സാഹചര്യത്തിൽ വീട്ടിലേക്ക് വരുമ്പോൾ എന്നോട് അനുവാദം ചോദിക്കേണ്ടത് പ്രധാനമാണ്’- അഭ്യർത്ഥനയുമായി അനശ്വര രാജൻ

ലോക്ക് ഡൗൺ സമയത്ത് നിരവധിപ്പേർ യൂട്യൂബ് ചാനലുകൾ ആരംഭിച്ചിരുന്നു. ഭക്ഷണ വിശേഷങ്ങളും, യാത്രകളുമൊക്കെയായി നിരവധി ചാനലുകളാണ് തുടക്കം കുറിച്ചത്. എന്നാൽ ചില ചാനലുകൾ പങ്കുവെച്ചത് താരങ്ങളുടെ വീട്ടുവിശേഷങ്ങളാണ്. പ്രതീക്ഷിക്കാതെ താരങ്ങളുടെയും സിനിമാപ്രവർത്തകരുടെയും വീടുകളിലേക്ക് എത്തുകയും അനുവാദമില്ലാതെ ചിത്രീകരിക്കുകയും ചെയ്യുന്നത് പതിവായി മാറി. ഇങ്ങനെ പലതവണ ആളുകൾ തേടിയെത്തിയത് അനശ്വരയുടെ വീടാണ്. ഈ കൊവിഡ് കാലത്ത് മുന്നറിയിപ്പില്ലാതെ വീട്ടിലേക്ക് എത്തുന്നവരോട് ചില കാര്യങ്ങൾ വ്യക്തമാക്കുകയാണ് നടി അനശ്വര രാജൻ.

‘നിങ്ങൾ എനിക്ക് നൽകുന്ന സ്നേഹത്തെയും ഊഷ്മളതയെയും ഞാൻ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ മെസേജുകളെല്ലാം വായിക്കാൻ എന്റെ കഴിവിനൊത്ത് ഞാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് വരികയാണ്. എന്റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്ന് പരിശോധിക്കുകയും എന്റെ അനുവാദം വാങ്ങുകയും ചെയ്താൽ അതിനെ ഞാൻ അം​ഗീകരിക്കും.

View this post on Instagram

🙏

A post shared by SHE 🦋 (@anaswara.rajan) on

ഇപ്പോൾ സാമൂഹിക അകലം പാലിക്കേണ്ടത് എത്ര പ്രധാനമാണെന്നതിനെ കുറിച്ചും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള എത്ര വലിയ കടന്നുകയറ്റമാണെന്നതിനെ കുറിച്ചും ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും എനിക്ക് മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് എനിക്ക് ഗുണങ്ങളുണ്ടെന്നതും ഞാൻ മനസിലാക്കുന്നു.പക്ഷെ അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ കൃത്യമായ മാർഗങ്ങളുണ്ട്.

Read More: കാലം തെറ്റി ഹൈമവതഭൂവിൽ ബ്രഹ്മകമലം പൂത്തപ്പോൾ- അപൂർവ്വ കാഴ്ച

എന്നോട് അനുവാദം ചോദിക്കുക എന്നത് അതിൽ പ്രധാനമാണ്. ഈ സാഹചര്യത്തിൽ നിങ്ങൾ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്. ഇങ്ങനെ നിങ്ങൾ ചെയ്യുന്നത് വഴി അപകടത്തിൽപ്പെടാൻ സാദ്ധ്യതയുള്ള കുടുംബാംഗങ്ങൾ എനിക്കുമുണ്ട്. അതുകൊണ്ട്, മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം. എല്ലാരോടും മികച്ച രീതിയിൽ ഇടപെടുന്നതിനെ കുറിച്ചാകാം നമ്മുടെ ചിന്ത’. അനശ്വര പങ്കുവയ്ക്കുന്നു.

Story highlights- anaswara rajan’s instagram post