‘അശോകന്റെ ശ്യാമ’- ചിത്രങ്ങൾ പങ്കുവെച്ച് അനുപമ പരമേശ്വരൻ
ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് മണിയറയിലെ അശോകൻ. ചിത്രത്തിൽ നായികയും സഹ സംവിധായികയുമായെത്തിയ അനുപമ, ഇപ്പോഴും ചിത്രത്തിന്റെ ഓർമ്മകളിലാണ്. ശ്യാമ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിച്ചത്. തനി നാടൻ വേഷത്തിൽ അശോകന്റെ പ്രണയിനിയായി എത്തിയ അനുപമ സിനിമയിലെ കഥാപാത്രമായുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്.
ശ്യാമ എന്ന കഥാപാത്രമായി ആകെ എട്ടുദിവസങ്ങൾ മാത്രമായിരുന്നു അനുപമയ്‌ക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ആദ്യ രണ്ടു ചിത്രങ്ങളിലും അഭിനയിച്ചപ്പോൾ തോന്നിയ സംവിധാന മോഹം മണിയറയിലെ അശോകനിലൂടെ പിന്നീടുള്ള ദിവസങ്ങളിൽ അനുപമ സാക്ഷാത്കരിക്കുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലും താരം സാന്നിധ്യമറിയിച്ചു.
അഭിനയത്തേക്കാള്‍ താല്‍പര്യം തോന്നിയിട്ടുള്ളത് സംവിധാനമോ സിനിമയോട്ടഗ്രാഫിയോ ടെക്‌നിക്കലായ കാര്യങ്ങളിലോ ആണെന്ന് അനുപമ മുൻപ് വ്യക്തമാക്കിയിരുന്നു. പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അനുപമയ്‌ക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് തെലുങ്കിലാണ്. തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ച അനുപമ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്.
Read More:കരുതലാണ് കരുത്ത്; കൊവിഡ് കാലത്ത് ഷോപ്പിങ്ങും ജാഗ്രതയോടെ
പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങിയ ചിത്രമായിരുന്നു മണിയറയിലെ അശോകൻ. നവാഗതനായ ഷംസു സൈബ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിൽ ശ്യാമ എന്ന കഥാപാത്രമായാണ് അനുപമ എത്തിയത്. അനു സിത്താര, നസ്രിയ, ശ്രിത ശിവദാസ് എന്നിവരും അനുപമയ്‌ക്കൊപ്പം ചിത്രത്തിൽ വേഷമിട്ടിരുന്നു. അതേസംയമ, അനുപമ നായികയായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘തള്ളി പോകതെയ്’ എന്ന തമിഴ് സിനിമ. ഇത് അനുപമയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ്. കൊടി എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായാണ് തമിഴകത്ത് അനുപമ അരങ്ങേറ്റം കുറിച്ചത്.
Story highlights- anupama parameswaran stills