ഒരുപക്ഷെ ഇതാകും ലോകത്തിലെ ഏറ്റവും മനോഹരമായ ആലിംഗനം; ഹൃദയം കവർന്ന സ്നേഹകാഴ്ച

ചില കാഴ്ചകൾ കണ്ണിനും മനസിനും ഒരുപോലെ സന്തോഷവും കുളിർമ്മയും നൽകാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും എളുപ്പത്തിൽ വൈറലാകും. അത്തരത്തിൽ ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഒരു കുട്ടിയും കോഴിയും തമ്മിലുള്ള സ്‌നേഹത്തിന്റെ ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്..

കുട്ടിയുടെ അരികിലേക്ക് ഒരു കോഴി ഓടി എത്തുന്നതും, കുട്ടി കോഴിയെ ചേര്‍ത്തു പിടിക്കുമ്പോള്‍ അതേ സ്‌നേഹത്തോടെ കോഴിയും കുട്ടിയുടെ ശരീരത്തിലേക്ക് ഒട്ടിനിൽക്കുന്നതും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്.. ഇരുവരും ചേര്‍ന്ന് ആലിംഗനം ചെയ്യുന്നത് നോക്കി മറ്റൊരു കോഴിയും ഇവരുടെ അരികിലായി നിൽക്കുന്നുണ്ട്.

സൈമൺ ബിആർഎഫ്സി ഹോപ്കിൻസ് എന്ന് പേരായ ട്വിറ്റർ പേജിലാണ് 13 സെക്കന്റ് മാത്രം ദൈർഖ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം മികച്ച പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പൊതുവെ കോഴികൾ മനുഷ്യനുമായി ഇത്രമേൽ വൈകാരികമായി ബന്ധം പ്രകടിപ്പിക്കാറില്ലെന്നും ഇത് അപൂർവമായ ഒരു കാഴ്ച ആണെന്നുമാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ‘ലോകത്തിലെ ഏറ്റവും ഊഷ്മളായ ആലിംഗനം ഒരു പക്ഷെ ഇതാവും’ എന്നും ഇങ്ങനെ ഒരു ആലിംഗനം ആണ് ഈ കൊറോണ കാലത്ത് എല്ലാവർക്കും പോസിറ്റീവ് ആയിരിക്കാൻ വേണ്ടത് എന്നുമൊക്കെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ.

Read also:ഇന്ത്യക്കിത് അഭിമാന നിമിഷം; നേവിയുടെ യുദ്ധവിമാനം പറത്താൻ മൂന്ന് വനിതകൾ

അതേസമയം സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമായതോടെ പ്രായഭേദമന്യേ പലരും സോഷ്യല്‍ മീഡിയയുടെ ഉപഭോക്താക്കളായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധിക്കാഴ്ചകളാണ് ഓരോ ദിവസവും ഇത്തരത്തിൽ സോഷ്യൽ ലോകത്ത് പങ്കുവയ്ക്കപ്പെടുന്നത്.

Story Highlights: Baby hugs hen with love video goes viral