മനോഹരം ഈ ആലിംഗനം: സൈബര്‍ലോകത്ത് ശ്രദ്ധ നേടിയ സ്‌നേഹക്കാഴ്ച
ചില കാഴ്ചകള്‍ കണ്ടാല്‍ ‘സോ ക്യൂട്ട്’ എന്ന് അറിയാതെ പറഞ്ഞു പോകും. കാരണം അത്രമേല്‍ സ്‌നേഹാര്‍ദ്രമായ കാഴ്ചകള്‍ കണ്ണുകളെ മാത്രമല്ല മനസ്സിനെ പോലും തൊട്ടുണര്‍ത്തുന്നു. സമൂഹമാധ്യമങ്ങളിലൂടെ വൈകാരികമായ നിരവധി ചിത്രങ്ങളും വീഡിയോയുമൊക്കെ വളരെ വേഗത്തിലാണ് നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതും.
ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഒരു കുട്ടിയും വളര്‍ത്തു നായയും തമ്മിലുള്ള സ്‌നേഹനിമിഷമാണ് വീഡിയോയില്‍. കുട്ടി നായയെ ചേര്‍ത്തു പിടിക്കുമ്പോള്‍ അതേസ്‌നേഹത്തോടെ നായ ആ കുട്ടിയേയും ചേര്‍ത്തു പിടിക്കുന്നു. രണ്ട് തവണ ഇരുവരും ചേര്‍ന്ന് ആലിംഗനം ചെയ്യുന്നുണ്ട്. ‘നായ അവനെ തിരികെ കെട്ടിപ്പിടിക്കുന്നു. എത്ര മനോഹരമാണ് ഇത്.’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
അതേസമയം സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ചിലര്‍ കുട്ടിയും നായയും തമ്മിലുള്ള സ്‌നേഹത്തെ പ്രശംസിക്കുമ്പോള്‍ മറ്റു ചിലര്‍ മൃഗങ്ങളോട് അടുത്തിടപെഴുകുമ്പോള്‍ അത് അപകടങ്ങള്‍ക്കും കാരണമാകുന്നു എന്ന് അഭിപ്രായപ്പെടുന്നു. അതേസമയം സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമായതോടെ പ്രായഭേദമന്യേ പലരും സോഷ്യല്‍മീഡിയയുടെ ഉപഭോക്താക്കളായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധിക്കാഴ്ചകളാണ് ഓരോ ദിവസവും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.
Story highlights: Baby hugs pet dog with love, video goes viral