‘മിണ്ടാത്തതെന്താണ് കണ്മണി..’- ശ്രദ്ധനേടി പി ജയചന്ദ്രൻ വരികളെഴുതി ഈണം പകർന്ന് പാടിയ ഗാനം
മലയാള സിനിമയുടെ ഭാവഗായകനാണ് പി ജയചന്ദ്രൻ. സർഗ്ഗ സംഗീതത്തിന്റെ മാസ്മരിക ഭാവങ്ങളിലൂടെ മലയാളികളെ അമ്പരപ്പിച്ച ഗായകൻ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, വരികളെഴുതി ഈണം പകർന്ന് പാടിയ പാട്ട് സംഗീതപ്രേമികൾക്കായി പങ്കുവയ്ക്കുകയാണ് പി ജയചന്ദ്രൻ.
‘മിണ്ടാത്തതെന്താണ് കണ്മണി..’ എന്ന് തുടങ്ങുന്ന ഗാനം ഹാർമോണിയത്തിന്റെ അകമ്പടിയോടെയാണ് പി ജയചന്ദ്രൻ ആലപിക്കുന്നത്. ഗാന രചയിതാവായ ബി കെ ഹരിനാരായണനാണ് പി ജയചന്ദ്രന്റെ ഗാനം പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേർ പാട്ടിന് അഭിനന്ദനമറിയിച്ച് രംഗത്ത് വന്നു.
മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ എക്കാലവും മലയാളികൾ മലയാളികൾ ഇഷ്ടപ്പെടുന്ന മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്നു തുടങ്ങുന്ന ഗാനമാണ്.
ഇതുവരെ മലയാള സിനിമകൾക്കായി ഏകദേശം ആയിരത്തോളം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.പാട്ടിൽ മാത്രമല്ല ജയചന്ദ്രൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ളത്. ഹരിഹരന്റെ നഖക്ഷതങ്ങളിലും കൃഷ്ണപ്പരുന്ത് എന്ന ചിത്രത്തിലും ജയചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.
Story highlights- beautiful music composition by p jayachandran