എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഉണക്കമുന്തിരി

October 19, 2020
Benefits of eating raisins every day

കാഴ്ചയില്‍ ചെറുതാണെങ്കിലും ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും എല്ലാം അടങ്ങിയിട്ടുണ്ട് ഉണക്കമുന്തിരിയില്‍. മാത്രമല്ല കാത്സ്യവും അടങ്ങിയിരിക്കുന്നു. കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഉണക്കമുന്തിരി ഗുണം ചെയ്യുന്നു.

പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാന്‍ ഉണക്കമുന്തി കഴിക്കുന്നത് സഹായിക്കും. അതുപോലെ അയണും കോപ്പറും ധാരളം അടങ്ങിയിട്ടുള്ളതിനാല്‍ രക്ത കുറവുള്ളവര്‍ ഉണക്ക മുന്തിരി കഴിക്കുന്നതു നല്ലതാണ്. വിളര്‍ച്ചയെ തടയാന്‍ ഇത് സഹായിക്കുന്നു. നാരുകളും ഉണക്ക മുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹനം സുഗമമാക്കുന്നതിനും ഉണക്ക മുന്തിരി സഹായിക്കുന്നു. മലബന്ധം അകറ്റാനും ഉണക്കമുന്തിരി നല്ലതാണ്.

ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ഉണക്കമുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അസിഡിറ്റിയെ പരിഹരിക്കാന്‍ ഉണക്ക മുന്തിരിയിലെ ഈ ഘടകങ്ങള്‍ സഹായിക്കുന്നു. ഉറക്കകുറവുള്ളവര്‍ ദിവസവും അല്‍പം ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കിയാല്‍ ഉറക്കപ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാനാകും.

നാച്ചുറല്‍ ഷുഗറും ഉണക്കമുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. കുട്ടികള്‍ക്ക് ദിവസവും ചെറിയ അളവില്‍ ഉണക്കമുന്തിരി നല്‍കുന്നത് അവരുടെ ബുദ്ധി വികാസത്തിനും സഹായിക്കും. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഉണക്കമുന്തിരി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണകരവും ഒപ്പം ആരോഗ്യകരവുമാണ്.

Story highlights: Benefits of eating raisins every day