റെക്കോർഡ് കാഴ്ചക്കാരുമായി ‘നോ ടൈം റ്റു ഡൈ’ തീം സോങ്; പ്രേക്ഷക പ്രീതി നേടി ബില്ലി ഐലിഷ്
റെക്കോർഡ് കാഴ്ചക്കാരെ നേടി ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ‘നോ ടൈം റ്റു ഡൈ’യുടെ തീം സോങ്. ഒക്ടോബർ ഒന്നിന് പുറത്തിറങ്ങിയ തീം സോങ് ഇതിനോടകം ആറു ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഗാനം ഇതിനോടകം ട്രെൻഡിങ്ങിലും ഇടംനേടി. ഡാനിയൽ ക്ലീൻമാൻ സംവിധാനം ചെയ്ത വിഡിയോയിൽ ‘നോ ടൈം ടു ഡൈ’ യിലെ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമി ജേതാവ് ബില്ലി ഐലിഷാണ് പാട്ട് ഒരുക്കിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് ആയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ലോകം മുഴുവൻ ആരാധകരെ നേടിയെടുത്തതാണ് ജെയിംസ് ബോണ്ട് ചിത്രങ്ങൾ. ജെയിംസ് ബോണ്ട് പരമ്പരയിലെ 24 ചിത്രങ്ങളാണ് ഇതുവരെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇരുപത്തിയഞ്ചാമത്തെ ചിത്രം ‘നോ ടൈം റ്റു ഡൈ’ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. 2020 ഏപ്രിൽ മാസം പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് 2021 ഏപ്രിൽ രണ്ടാണ് ഇപ്പോൾ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read also: പ്രണയ നായകന്മാരായി ജയറാമും കാളിദാസും- പുത്തം പുതുകാലൈ ട്രെയ്‌ലർ
ചിത്രത്തിൽ ജെയിംസ് ബോണ്ടായി ഡാനിയൽ ക്രെയ്ഗ് ആണ് വേഷമിടുന്നത്. കാരി ജോജി ഫുക്വാങ്ക സംവിധാനം നിർവഹിക്കുന്ന ചിത്രം ലോകപ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ എംജിഎം ആണ് നിർമിക്കുന്നത്. അതേസമയം ഇതുവരെയുള്ള മികച്ച ജെയിംസ് ബോണ്ട് കഥാപാത്രത്തെ തിരഞ്ഞെടുക്കാൻ അടുത്തിടെ ഒരു സർവ്വേയും നടത്തിയിരുന്നു. ബ്രിട്ടീഷ് മാഗസിനായി റേഡിയോ ടൈം മികച്ച ജെയിംസ് ബോണ്ട് കഥാപാത്രത്തെ കണ്ടെത്താൻ സർവ്വേ നടത്തിയത്. സർവ്വേയിൽ ഏറ്റവുമധികം ആളുകൾ എക്കാലത്തെയും മികച്ച ജെയിംസ് ബോണ്ട് കഥാപാത്രമായി തിരഞ്ഞെടുത്തത് ഷോൺ കോണറിയെയാണ്. 1962ൽ ബ്രിട്ടീഷ് ചാരൻ 007 എന്ന ബോണ്ടിനെ ആദ്യമായി അഭ്രപാളിയിൽ അവതരിപ്പിച്ചത് ഷോൺ കോണറിയാണ്.
Story Highlights: Billie Eilish No Time To Die