പ്രളയവും താണ്ടി വിവാഹവേദിയിലേക്ക്; ശ്രദ്ധനേടി വധുവരന്മാരുടെ സാഹസീക ചിത്രങ്ങൾ
പ്രളയത്തിൽ കരകവിഞ്ഞൊഴുകുന്ന പുഴ താണ്ടിവരുന്ന വധു വരന്മാരുടെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റോനിൽ ഗുലീപയുടെയും ജെസീൽ മസ്വേലയുടെയും വിവാഹം നിശ്ചയിച്ചിട്ട് മാസങ്ങൾ ആയിരുന്നു. എന്നാൽ വിവാഹത്തിന്റെ ദിവസം അപ്രതീക്ഷിതമായാണ് പ്രളയം ഉണ്ടായത്. വിവാഹം മാറ്റിവയ്ക്കാൻ കഴിയാതെ വന്നതോടെ വരനും വധുവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പുഴ മുറിച്ചുകടന്ന് പള്ളിയിലേക്ക് വിവാഹത്തിന് പോകുകയായിരുന്നു.
വിവാഹ വസ്ത്രത്തിൽ അതി സാഹസീകമായി പുഴ കടക്കുന്ന വധുവിന്റെയും വരന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപ്പേരാണ് ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. ഏത് സാഹസീകതയേയും തരണം ചെയ്ത് നല്ല നിമിഷങ്ങൾ ആസ്വദിക്കുക എന്നാണ് പലരും ചിത്രത്തിന് കമന്റ് ചെയ്യുന്നത്.
Read also:എൺപത്തിരണ്ടാം വയസിൽ വെയ്റ്റ് ലിഫ്റ്റും വർക്ക്ഔട്ടുമായി ഒരു മുത്തശ്ശി- വീഡിയോ
ഫിലിപ്പീൻസിൽ നിന്നുള്ള ചിത്രങ്ങളാണ് ഏറെ കൗതുകം ഉണർത്തുന്നത്. അതേസമയം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.
Story Highlights: couple braves storm wades through floodwater