രാജ്യത്ത് 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
October 30, 2020
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 48,648 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 80,88,851 ആയി ഉയര്‍ന്നു.
563 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്താകെ ഇതുവരെ 1,21,090 പേര്‍ക്ക് കൊവിഡ് രോഗം മൂലം ജീവന് വെടിയേണ്ടി വന്നു.
അതേസമയം കഴിഞ്ഞി 24 മണിക്കൂറിനിടെ 57,386 പേര് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. രോഗബാധ സ്ഥിരീകരിക്കുന്നവരേക്കാള്‍ അധികമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്. അല്പം ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍.
നിലവില്‍ രാജ്യത്തെ വിവിധ ഇടങ്ങളിലായി 5,94,386 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 73,73,375 പേര് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.
Story highlights: Covid 19 updates India