67 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം
കൊവിഡ് ഭീതിയില്‍ നിന്നും മുക്തി നേടിയിട്ടില്ല ലോകം. മാസങ്ങള്‍ ഏറെയായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസിന്റെ വ്യാപനത്തിന് പൂര്‍ണ്ണമായും തടയിടാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതും ഇന്ത്യയിലാണ്.
ഏറ്റവും പുതിയതായി 72,049 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67 ലക്ഷം കടന്നു. 67,57,132 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസം 986 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,04,555 ആയി ഉയര്‍ന്നു.
നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 9,07,883 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 57,44,694 പേര്‍ ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേതാണ് ഈ കണക്കുകള്‍.
Story highlights: Covid latest updates in India