രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 76,51,108 ആയി. 717 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,15,914 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 61,775 പേർക്കാണ് രോഗം ഭേദമായത്, ഇതോടെ രോഗമുക്തരുടെ എണ്ണം 67,95,103 ആയി. രാജ്യത്ത് നിലവിൽ 7,40,090 പേരാണ് ചികിത്സയിൽ കഴിയുന്നത്. 88.81 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണനിരക്ക് 1.51 ശതമാനമാണ്.
അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ തുടർച്ചയായി മൂന്നാം ദിനവും കുറവ് രേഖപ്പെടുത്തി. കൊവിഡ് വ്യാപനം ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും രോഗമുക്തി നിരക്കിലുണ്ടാകുന്ന വർധന രാജ്യത്തിന് ആശ്വാസമേകുന്നുണ്ട്. ഇന്നലെയാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക് രേഖപ്പെടുത്തിയത്. 46,791 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Story Highlights: Covid Updates India