കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് 168 റണ്‍സിന്റെ വിജയ ലക്ഷ്യം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 168 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടയ കൊല്‍ക്കത്ത ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ടീം 167 റണ്‍സ് അടിച്ചെടുത്തത്. രാഹുല്‍ ത്രിപാഠി 51 പന്തില്‍ നിന്നുമായി 81 റണ്‍സ് അടിച്ചെടുത്തു. ഇതുതന്നെയാണ് ടീമിന് കരുത്തായതും.
ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഡ്വെയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റും ഷാര്‍ദുല്‍ ഠാക്കൂര്‍, സാം കറണ്‍, കരണ്‍ ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. അതേസമയം ചെറിയ ഒരു മാറ്റത്തോടെയാണ് ചെന്നൈ കളത്തിലിറങ്ങിയിരിക്കുന്നത്. പീയുഷ് ചൗളയ്ക്ക് പകരം കാണ്‍ ശര്‍മ ആദ്യ ഇലവനില്‍ കളിക്കും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍- ശുഭ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍, നിതീഷ് റാണ, ആന്ദ്രെ റസല്‍, ദിനേശ് കാര്‍ത്തിക്, ഒയിന്‍ മോര്‍ഗന്‍, രാഹുല്‍ ത്രിപാഠി, പാറ്റ് കമ്മിന്‍സ്, കെ നഗര്‍കൊട്ടി, ശിവം മവി, വരുണ്‍ ചക്രവര്‍ത്തി
ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍- ഷെയ്ന്‍ വാട്സണ്‍, ഫാഫ് ഡുപ്ലെസിസ്, അമ്പാട്ടി റയ്ഡു, കേദാര്‍ ജാദവ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, സാം കറണ്‍, ഡ്വെയ്ന്‍ ബ്രാവോ, കെ ശര്‍മ, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍.
Story highlights: CSK vs KKR Latest Updates IPL