നരസിംഹത്തിലെ ഡിലീറ്റഡ് ക്ലൈമാക്‌സ്; മലയാളികളെ ചിരിപ്പിച്ച് വൈറല്‍ വീഡിയോ
ക്രിയാത്മകതയ്ക്ക് അതിര്‍വരമ്പുകളില്ല. പലപ്പോഴും ചില ക്രിയേറ്റിവിറ്റികള്‍ പലരേയും അതിശയിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില വീഡിയോകള്‍. ട്രോളുകള്‍ ഉണ്ടാക്കിയും ചില സിനിമകള്‍ക്ക് ക്ലൈമാക്‌സുകള്‍ തയാറാക്കിയും പലരും ശ്രദ്ധ നേടുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതും ഏറെ രസകരമായ ഒരു വീഡിയോയാണ്. മലയാളികള്‍ ഹൃദയത്തിലേറ്റിയ നരസിംഹം എന്ന സിനിമയുടെ ഡിലീറ്റഡ് ക്ലൈമാക്‌സ്. ചിലര്‍ ചേര്‍ന്നൊരുക്കിയ ഈ ഡിലീറ്റഡ് ക്ലൈമാക്‌സ് കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു. അക്ഷയ് സോഡാബോട്ടില്‍ എന്ന പേരിലുള്ള യുട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
മോഹന്‍ലാലിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് നരസിംഹം. അനുരാധയും ഇന്ദുചൂഢനും ഒരുമിക്കാന്‍ തീരുമാനിക്കുകയും ഇരുവരും ഒരുമിച്ച് വാഹനത്തില്‍ കയറിപോകുന്നതുമായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ്. എന്നാല്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും ചില പച്ചക്കറികള്‍ നിലത്തു വീണു. ചിത്രീകരണത്തിനിടെ സ്വാഭാവികമായി സംഭവിച്ചതാണ് ഇതെങ്കിലും ഈ രംഗത്തിന് മാറ്റം വരുത്തിയിരുന്നില്ല.
ഈ രംഗത്തിനു ശേഷം നടന്ന മറ്റൊരു രംഗമാണ് ഇപ്പോള്‍ എഡിറ്റിങ്ങിലൂടെ ചില വിരുതന്‍മാര്‍ സൃഷ്ടിച്ചിരിക്കുന്നത്. വാഹനത്തില്‍ നിന്നും നിലത്തുവീണ പച്ചക്കറികള്‍ രണ്ട് യുവാക്കള്‍ ചേര്‍ന്ന് എടുക്കുന്നതാണ് ഈ വീഡിയോ. എന്തായാലും ശ്രദ്ധ നേടി നരസിംഹത്തിലെ ഈ ഡിലീറ്റഡ് ക്ലൈമാക്‌സ്.
Story highlights: Deleted climax video of Narasimham