ആക്ഷനും പ്രണയവും പിന്നെ ചിരിയും; ദിലീപ് കഥാപാത്രങ്ങളെ കോര്‍ത്തിണക്കി മാഷപ്പ് വീഡിയോ

അഭിനയ മികവു കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്രതാരമാണ് ദിലീപ്. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നു. പിറന്നാള്‍ നിറവിലാണ് ദിലീപ്. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്.
ശ്രദ്ധ നേടുകയാണ് ദിലീപിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് ലിന്റോ കുര്യന് ഒരുക്കിയ മാഷപ്പ് വീഡിയോ. താരത്തിന്റെ നിരവധി കഥാപാത്രങ്ങളേയും ഡയലോഗുകളേയും കോര്‍ത്തിണക്കിക്കൊണ്ടാണ് മാഷപ്പ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ തുടങ്ങിയ താരങ്ങളുടെ പിറന്നാള്‍ ദിനത്തിലും മാഷപ്പ് വീഡിയോ തയാറാക്കി ശ്രദ്ധ നേടിയിട്ടുണ്ട് ലിന്റോ കുര്യന്.
1968 ഒക്ടോബര്‍ 27 ന് ആലുവായില്‍ ദേശത്ത് പത്മനാഭന് പിള്ളയുടേയും സരോജയുടേയും മകനായി ദീലീപ് ജനിച്ചു. ഗോപാലകൃഷ്ണന് പത്മനാഭന് പിള്ള എന്നായിരുന്നു പേര്. പിന്നീട് ദിലീപ് എന്നായി. മിമിക്രി ആര്ടിസ്റ്റായാണ് ദിലീപ് കലാരംഗത്ത് അറിയപ്പെട്ടു തുടങ്ങിയത്. സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്നതോടെ ശ്രദ്ധേയനായി താരം. 2011-ല്‍ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദിലീപിനെ തേടിയെത്തി.
Story highlights: Dileep Birthday Special Mashup