പിറന്നാൾ ആഘോഷത്തിന് പിന്നാലെ പുത്തൻ ലുക്ക് പങ്കുവെച്ച് ദിലീപ്- ശ്രദ്ധനേടി ചിത്രം

പിറന്നാൾ ആഘോഷങ്ങൾക്ക് പിന്നാലെ പുത്തൻ ലുക്ക് പങ്കുവെച്ചിരിക്കുകയാണ് നടൻ ദിലീപ്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത ദിലീപ് ഫേസ്ബുക്കിലാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ ഈ ചിത്രം വൈറലായി മാറി. പിറന്നാൾ ദിനത്തിൽ ദിലീപും കാവ്യയും കൂടിയുള്ള ചിത്രമായിരുന്നു ശ്രദ്ധ നേടിയത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനൂപ് ഉപാസന പകർത്തിയ ചിത്രമായിരുന്നു അത്.

ദിലീപിന് മുൻപ് മകൾ മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാളും ശ്രദ്ധ നേടിയിരുന്നു. ആഘോഷചിത്രങ്ങളൊന്നും താരം പങ്കുവെച്ചില്ലെങ്കിലും ആരാധകർ താരപുത്രിയുടെ പിറന്നാൾ ആഘോഷമാക്കി. അതേസമയം, ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമൊരുങ്ങുകയാണ്. മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഖലാസി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥിലാജ് ആണ്. ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ദിലീപ്.

Read More: കളിയും ചിരിയും ആഘോഷങ്ങളുമായി ‘മേപ്പടിയാൻ’- ലൊക്കേഷൻ കാഴ്ചകളുമായി വീഡിയോ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, ഗായകന്‍, നിര്‍മ്മാതാവ്, സഹ സംവിധായകന്‍, ബിസിനസ് മാന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ദിലീപ് മലയാളികള്‍ക്ക് സുപരിചിതനാണ്. കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്റ്റായി തുടങ്ങി കമലിന്റെ വിഷ്ണുലോകം എന്ന സിനിമയില്‍ സഹ സംവിധായകനായി സിനിമാലോകത്തേക്ക് എത്തിയതാണ് ദിലീപ്. പിന്നീട് 140 ല്‍ കൂടുതല്‍ സിനിമകളില്‍ നായകനായും മറ്റു വേഷങ്ങളിലും അഭിനയിച്ചു. രസകരമായ വേഷങ്ങളിലൂടെയാണ് ദിലീപ് മലയാളികളുടെ പ്രിയങ്കരനായി മാറിയത്.

Story highlights- dileep new look