ഒന്നിച്ചുള്ള ആറു പതിറ്റാണ്ടുകൾ, കൊവിഡ് അകറ്റിയ 215 ദിവസങ്ങൾ ഒടുവിൽ ഒന്നുചേരൽ; സ്നേഹം നിറച്ചൊരു വീഡിയോ

October 22, 2020

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയുടെ മുഴുവൻ മനം കവരുകയാണ് ഒരു സ്നേഹ വീഡിയോ. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള ജോസഫും ഭാര്യ ഈവും ആണ് വീഡിയോയിൽ നിറയുന്നത്. 60 വർഷം സന്തോഷത്തിലും ദുഃഖത്തിലും എല്ലാം ഒരുമിച്ചുണ്ടായിരുന്ന ഇവർ കൊവിഡ് കാലം വരുത്തിയ അപ്രതീക്ഷിത അകലത്തിൽ അകന്ന് നിൽക്കേണ്ടിവന്നത് 215 ദിവസങ്ങളാണ്. ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിരഹകാലം.

മാർച്ചിൽ ജോസഫിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം ജോസഫ് റോസ് കാസിലായിരുന്നു താമസം. എന്നാൽ കൊവിഡ് മഹാമാരിയെത്തുടർന്ന് ഭാര്യ ഈവിന് അവിടെ എത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഫോൺ സംഭാഷണങ്ങൾ മാത്രമായിരുന്നു ഇരുവർക്കും ഇടയിലെ ഏക ആശ്വാസം. പിന്നീട് ഏഴ് മാസങ്ങൾ പിന്നിട്ടതിന് ശേഷമാണ് ഇരുവരും തമ്മിൽ കാണുന്നത്. ഇതോടെ ഹൃദയഭേദകമായ ഒരു നിമിഷത്തിനാണ് അവിടെ കൂടെയിരുന്നവർ മുഴുവൻ സാക്ഷികളായത്.

Read also:കണ്ണിൽ കൗതുകവുമായി ഷൂട്ടിംഗ് കാണാനെത്തിയ ‘കുഞ്ഞ് അതിഥി’- ഇസഹാക്കിന്റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

215 ദിവസങ്ങൾക്ക് ശേഷമുള്ള ജോസഫിന്റെയും ഈവിന്റെയും കൂടിക്കാഴ്ച ഫ്ലോറിഡയില്‍ ഡെലാനി ക്രീക്കില്‍ റോസ്കാസില്‍ വെച്ചായിരുന്നു. ഒരു മുറിയിൽ ഇരുന്ന് പേപ്പറിൽ എന്തോ തിരക്കിട്ട് എഴുതിക്കൊണ്ടിരുന്ന ഈവിന്റെ അടുത്തേക്ക് ജോസഫിനെ വീൽചെയറിൽ ആശുപത്രി അധികൃതർ എത്തിക്കുകയായിരുന്നു. പെട്ടന്ന് ഭർത്താവിനെ കണ്ട സന്തോഷത്തിൽ ഈവിന്റേയും ഭാര്യയെ കണ്ട സന്തോഷത്തിൽ ജോസഫിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. വീൽചെയറിൽ ഇരിക്കുന്ന ജോസഫിന്റെ അടുത്തേക്ക് തന്റെ വിറയ്ക്കുന്ന കൈകളുമായി ഈവും എത്തി. ഇരുവരും പരസ്‍പരം ആലിംഗനം ചെയ്തു. ഇവിടുത്തെ ജീവനക്കാരാണ് ഈ സ്നേഹ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചത്. ‘പ്രിയപ്പെട്ടവരെ കണ്ണ് തുടയ്ക്കാൻ തൂവാല എടുത്തോളൂ’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

https://www.facebook.com/watch/?ref=external&v=705069423756227

Story Highlights:elderly couple reunites after 215 days viral video

,