മേഘ്നയെയും കുഞ്ഞിനേയും സന്ദർശിച്ച് നസ്രിയയും ഫഹദും, വീഡിയോ
ചലച്ചിത്രതാരം മേഘ്ന രാജിനും അന്തരിച്ച നടൻ ചിരഞ്ജീവി സർജയ്ക്കും ആൺ കുഞ്ഞ് പിറന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ മേഘ്നയെയും കുഞ്ഞിനേയും സന്ദർശിച്ച ചലച്ചിത്രതാരം നസ്രിയയുടെയും ഫഹദ് ഫാസിലിന്റെയും ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. മേഘ്നയുടെയും കുടുംബത്തിന്റെയും അടുത്ത സുഹൃത്താണ് നസ്രിയയും ഫഹദും. ബെംഗളൂരുവിലെ ആശുപത്രിയിൽ എത്തിയാണ് ഇരുവരും കുഞ്ഞിനേയും മേഘ്നയേയും സന്ദർശിച്ചത്.
മേഘ്നയുടെ ഭർത്താവും ചലച്ചിത്രതാരവുമായ ചിരഞ്ജീവി സർജയുടെ പെട്ടന്നുള്ള വിയോഗം ഇന്ത്യൻ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്. നേരത്തെ ജൂനിയർ ചീരുവിനെ വരവേൽക്കാൻ ഒരുങ്ങുന്ന കുടുംബത്തിന്റെ ആഘോഷത്തിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. മേഘ്നയുടെ ബേബി ഷവർ ആഘോഷമാക്കുന്ന കുടുംബത്തിന്റെ ചിത്രങ്ങളും അടക്കം ചീരുവിന്റെ സഹോദരൻ ധ്രുവാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ചിരഞ്ജീവി സർജ മരിച്ചത്. 39 വയസായിരുന്നു.
Story Highlights: fahadh nazriya visits meghana raj