കൗതുകം നിറച്ച് ആഭരണങ്ങൾ; മാക്സിമിനെയും ഡയാനയേയും തേടി നിരവധിപ്പേർ
എന്തിലും ഏതിലും കുറച്ച് വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. അതിപ്പോൾ നമ്മൾ ധരിക്കുന്ന വസ്ത്രത്തിൽ ആയാലും അണിയുന്ന ആഭരണത്തിൽ ആയാലും കുറച്ച വ്യത്യസ്ത ഉണ്ടെങ്കിൽ സംഗതി ഉഷാർ. അതുകൊണ്ടുതന്നെ വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമൊക്കെയുള്ള ആഭരണങ്ങൾ തേടിപോകാറുമുണ്ട് നമ്മളിൽ മിക്കവരും. ഇപ്പോഴിതാ രൂപത്തിലും മേക്കിങ്ങിലും ഏറെ വ്യത്യസ്തത പുലർത്തുന്ന മാക്സിമിന്റെയും ഡയാനയുടെയും ഫാൻസി ആഭരണങ്ങളാണ് സോഷ്യൽ ലോകത്തും ഏറെ കൗതുകം സൃഷ്ടിക്കുന്നത്.
മേപ്പിൾ ഫോക്‌സ് എന്ന ഇവരുടെ ഫാൻസി ഷോപ്പിൽ ചെന്നാൽ ഒരു ഹോളിവുഡ് ത്രില്ലർ മൂവി കണ്ടതുപോലുള്ള അനുഭവമാണ്. ഹോളിവുഡ് ചിത്രങ്ങളിൽ കണ്ട് സുപരിചിതമായ പലതും ഓർമ്മിപ്പിക്കും വിധത്തിലാണ് ഇവിടെയുള്ള വസ്തുക്കൾ. മാജിക് ലൈറ്റ് ഹൗസ്, ഡ്രാഗൻ, കടൽ, തകർന്ന കപ്പൽ തുടങ്ങി നിരവധി വ്യത്യസ്‌തമായ ആഭരണങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട് ഇവിടെ. പെൻഡുകളിലും റിങ്ങുകളിലും ചെറിയ ലൈറ്റുകളിലുമൊക്കെയാണ് മിനിയേച്ചർ രൂപങ്ങൾ ഒരുക്കിയിരിക്കുന്നത്.
Read also: ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രം ‘മൂത്തോന്‍’
മാക്‌സിമും ഡയാനയും ചേർന്നാണ് ഇവിടെയുള്ള ആഭരണങ്ങൾ മുഴുവൻ നിർമ്മിക്കുന്നത്. ഡയാന ഒരു ചിത്രകാരിയാണ്. അതിനാൽ ഡയാന ചെയ്യേണ്ട രൂപങ്ങളുടെ ചിത്രങ്ങൾ വരച്ച് മാക്‌സിമിന് നൽകും. മാക്‌സിം ഇതിന്റെ മിനിയേച്ച ർ രൂപങ്ങൾ തയാറാക്കും. പിന്നെ ഇരുവരും ചേർന്ന് ഇതിന് നിറങ്ങൾ നൽകും. ശംഖ്, പേൾ, തടി, ഹോൻസ് ഇവയിലെല്ലാം മിനിയേച്ചർ രൂപങ്ങൾ ഉണ്ടാക്കും. വ്യത്യസ്തത ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് ഇവരുടെ ഷോപ്പിൽ ദിവസവും എത്തുന്നത്. അതിന് പുറമെ ഇൻസ്റ്റാഗ്രാമിലും ഇരുവർക്കും ആരാധകർ ഏറെയാണ്. അതിനാൽ ഓൺലൈൻ ആയും ഇവർ നിർമ്മിക്കുന്ന ഫാൻസി ആഭരണങ്ങൾ അന്വേഷിച്ച് നിരവധി ആളുകൾ വിളിക്കാറുണ്ട്.
Story Highlights: fashion miniature ornaments