ഫ്‌ളവേഴ്‌സ് ചാനലിനും ട്വന്റിഫോർ ന്യൂസ് ചാനലിനും പിന്നാലെ, വിനോദവും വിജ്ഞാനവും പങ്കുവയ്ക്കാൻ ക്യൂ ടിവിയും
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയ ചാനലാണ് ഫ്ളവേഴ്സ് ടിവി. ചിരിയും ചിന്തയും സ്നേഹവും നിറച്ച പരിപാടികളിലൂടെ ഫ്ളവേഴ്സ് സ്വീകരണ മുറികളില്‍ ഇരിപ്പുറപ്പിച്ചു. ഫ്‌ളവേഴ്‌സ് ചാനലിന്റെ തന്നെ വാർത്ത ചാനലായ ട്വന്റി ഫോർ ന്യൂസിന്റെ അതിവേഗ വളർച്ചയും പ്രേക്ഷകർ നോക്കികണ്ടതാണ്. ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ കീഴിലുള്ള ഫ്ളവേഴ്‌സ് ചാനലിനും ട്വന്റിഫോര്‍ ന്യൂസ് ചാനലിനും പിന്നാലെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു ഫ്‌ളവേഴ്‌സിന്റെ പുതിയ ഇൻഫർമേറ്റീവ് ഡിജിറ്റൽ ചാനലായ ‘ക്യൂ ടിവി’യും.
വിനോദവും വിജ്ഞാനവും പങ്കുവയ്ക്കുന്ന നിരവധി പരുപാടികളിലൂടെയാണ് ‘ക്യൂ’ പ്രേക്ഷക പ്രീതി നേടുന്നത്. ടുഡേ ഇൻ ഹിസ്റ്ററി, അതുക്കും മേലെ, ചായയും ചർച്ചയും തുടങ്ങിയ പരിപാടികളാണ് ക്യൂ ടിവിയിൽ അരങ്ങേറുന്നത്. രസകരമായ ആവിഷ്‌കാര ശൈലിയിലൂടെയും പ്രമേയത്തിലൂടെയും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട് ക്യൂ ടിവിയിലെ ഓരോ പരിപാടികളും.
ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പ്രത്യേകതകൾ, ലളിതവും സുന്ദരവുമായ രീതിയിലൂടെ എളുപ്പത്തിൽ കാഴ്ചക്കാർക്ക് മനസിലാക്കി കൊടുക്കുകയാണ് ‘ടുഡേ ഇൻ ഹിസ്റ്ററി’.
ചിരിച്ചും രസിപ്പിച്ചും മലയാള സിനിമ ആസ്വാദകരുടെ ഹൃദയത്തിൽ ഇടംനേടിയ സിനിമ കഥാപാത്രങ്ങൾക്ക് വ്യത്യസ്തവും, ആരും ചിന്തിക്കാത്തതുമായ മറ്റൊരു തലം കൂടി ഉണ്ടെന്ന് പറയുകയാണ് രസകരമായ അവതരണ രീതിയിലൂടെ ‘അതുക്കും മേലെ’ എന്ന പരിപാടി.
‘ചായയും ചർച്ചയും’ എന്ന വെബ് സീരിസിലൂടെ ചായക്കടയുടെ പശ്ചാത്തലത്തിൽ നർമ്മത്തിന്റെ മേമ്പൊടിയോടെ ഒരു പിടി പുതിയ ഇൻഫർമേഷൻസ് കാഴ്ചക്കാർക്ക് സമ്മാനിക്കുകയാണ്.
പ്രേക്ഷകുടെ ഹൃദയതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ക്യൂ ടിവിയിലെ ഓരോ പരിപാടികളും ഒരുക്കിയിരിക്കുന്നത്.. കൃത്യതയാര്‍ന്ന അറിവുകളും വിശേഷങ്ങളും രസകരമായ രീതിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ക്യൂ ടിവി ലക്ഷ്യം വയ്ക്കുന്നത്.
Story Highlights; Flowers Tv introducing QTv