വിവാഹവേദിയില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം നൃത്തം; ശ്രദ്ധനേടി മൃദുല മുരളിയുടെ വിവാഹ വീഡിയോ
ചലച്ചിത്രതാരം മൃദുല മുരളി വിവാഹിതയായി. നിതിന്‍ വിജയനാണ് വരന്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. താരത്തിന്റെ വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.
ചലച്ചിത്രതാരങ്ങളായ രമ്യ നമ്പീശന്, സയനോര, തുടങ്ങിയ താരങ്ങള്‍ വിവാഹനിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. കൂട്ടുകാരികള്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
2009 ല്‍ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും മൃദുല മുരളി അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായ വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന സിനിമയാണ് മൃദുല മുരളി അവസാനമായി അഭിനയിച്ച ചിത്രം.
Story highlights: Friends dancing at Mrudula Murali wedding