ഇത് അലിയും സാറയും; ഗായിക ശൈലപുത്രി ദേവി ആയി നിത്യ മേനോനും ‘ഗമനം’ ഒരുങ്ങുന്നു

October 6, 2020

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് ‘ഗമനം’. ഗായിക ശൈലപുത്രി ദേവി ആയി നിത്യ മേനോനും ചിത്രത്തിൽ എത്തുന്നുണ്ട്. വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന തെന്നിന്ത്യന്‍ താരമാണ് നിത്യ മേനോന്‍. ചിത്രത്തിലെ താരത്തിന്റെ കാരക്ടര്‍ പോസ്റ്ററും നേരത്തെ ശ്രദ്ധനേടിയിരുന്നു. കരിയറിലെ തന്നെ വ്യത്യസ്തമായ റോളിലാണ് ഗമനത്തിൽ നിത്യ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കര്‍ണാടിക് സംഗീതജ്ഞയായിട്ടുള്ള നിത്യയുടെ മേക്ക് ഓവറും ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ശിവ കണ്ടുകുറിയും പ്രിയങ്ക ജവാൽക്കറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോസ്റ്ററാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അലി-സാറ ദമ്പതികളുടെ വേഷമാണ് ചിത്രത്തിൽ ഇരുവരും അവതരിപ്പിക്കുന്നത്. ശ്രിയ ശരണും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ശ്രിയയുടെ കാരക്ടർ പോസ്റ്ററും നേരത്തെ പുറത്തുവിട്ടിരുന്നു. ഈ ചിത്രത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Read also: ത്രില്ലടിപ്പിച്ച് അക്ഷയ് കുമാർ; സമൂഹമാധ്യമങ്ങളിൽ തരംഗമായി ബെൽബോട്ടം ടീസർ

നവാഗതനായ സുജാന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകനായ സുജാന റാവു തന്നെയാണ്. മൂന്ന് കഥകൾ പറയുന്ന ഒരു സമാഹാരം ആണ് ‘ഗമനം’ എന്ന് നേരത്തേ സുജാന റാവു പറഞ്ഞിരുന്നു.

Story Highlights: gamanam anthology movie