‘അന്യഗ്രഹ ജീവിയല്ല, അന്യ സംസ്ഥാന അഭിനയ തൊഴിലാളി’- രസകരമായ ചിത്രം പങ്കുവെച്ച് പക്രു
ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറുകയാണ് സിനിമാലോകം. പാതിവഴിക്ക് നിർത്തിവെച്ച ചിത്രങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം സജീവമായിരിക്കുകയാണ്. നിർത്തിവെച്ച തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി ചെന്നൈയിലേക്ക് യാത്രയാകുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ ഗിന്നസ് പക്രു. ഫേസ് ഷീൽഡ് ധരിച്ച് വിമാനത്തിൽ നിൽക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചത്. രസകരമായ ക്യാപ്ഷനും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.
‘അന്യഗ്രഹ ജീവിയല്ല, അന്യ സംസ്ഥാന അഭിനയ തൊഴിലാളി’ എന്നാണ് പക്രു നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിരവധി പേരാണ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തത്. ചെന്നൈയിലേക്ക് തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിന് പോകുകയാണെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പക്രു കമന്റ്റ് ചെയ്തിട്ടുണ്ട്.
മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു. മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ പക്രു ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന പേരിൽ ഗിന്നസ് റെക്കോർഡിലും കയറി.
Read More: മാസങ്ങൾക്ക് ശേഷം ഷൂട്ടിംഗ് പുനഃരാരംഭിച്ച് അജിത്- ശ്രദ്ധനേടി പുത്തൻ ലുക്ക്
1984ൽ ‘അമ്പിളി അമ്മാവൻ’ എന്ന ചിത്രത്തിലൂടെയാണ് അജയകുമാർ എന്ന ഗിന്നസ് പക്രു സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. ഒരു മിമിക്രി കലാകാരനായി ആയിരത്തിലധികം സ്റ്റേജുകളിൽ പതിനെട്ടുവയസിനു മുൻപ് തന്നെ പ്രകടനം നടത്തിയിരുന്നു പക്രു. മിമിക്രി വേദിയിലൂടെയാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പാരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം.
Story highlights- Guinness pakru facebook post