മുട്ടയുടെ ഗുണനിലവാരം എളുപ്പത്തിൽ അറിയാൻ ചില മാർഗങ്ങൾ
പോഷക ഗുണങ്ങാളാൽ സമ്പന്നമായതുകൊണ്ടുതന്നെ മുട്ട ഭക്ഷണ പ്രേമികളുടെ ഇഷ്ടവിഭവമാണ്. എന്നാൽ കടകളിൽ നിന്നും വാങ്ങിക്കുന്ന മുട്ട പലപ്പോഴും ഗുണനിലവാരം കുറഞ്ഞതും പഴകിയതുമൊക്കെയാകാം. ഇത്തരത്തിൽ മുട്ട ഫ്രഷാണോ എന്ന് എളുപ്പത്തിൽ കണ്ടെത്താം. മുട്ടയുടെ പഴക്കം അറിയുന്നതിനായി ഒരു പാത്രത്തില്‍ നിറയെ വെള്ളമെടുത്ത ശേഷം മുട്ടകള്‍ ഓരോന്നായി അതിലേക്ക് പതിയെ ഇട്ടുനോക്കുക. ഏറ്റവും താഴെയായി കിടക്കുന്ന പൊസിഷനിലാണ് മുട്ട എങ്കിൽ അത് ഫ്രഷ് മുട്ടയാണ്. എന്നാൽ മുട്ട കുത്തനെ നിൽക്കുകയാണെങ്കിൽ അതിന് കുറച്ച് പഴക്കമുണ്ടെന്ന് മനസിലാക്കാം. എന്നാൽ മുട്ട വെള്ളത്തിന്റെ മുകളിൽ പൊങ്ങിക്കിടക്കുന്ന അവസ്ഥയിൽ ആണെങ്കിൽ ഇത് നല്ല രീതിയിൽ പഴക്കം ചെന്ന മുട്ട ആയിരിക്കും. ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.
എന്നാൽ ഇന്ന് മാർക്കറ്റുകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റുമായി ഗുണനിലവാരമില്ലാത്ത മുട്ടകൾ ധാരാളമായി കേരളത്തിലേക്ക് കയറ്റി അയക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരത്തിൽ എത്തുന്ന മുട്ടകൾ ബേക്കറികളിലേക്കും മറ്റും എത്തിച്ച് അവ ഭക്ഷണങ്ങളിൽ ചേർക്കപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. വൃക്ക, കരൾ, തൈറോയിഡ് ഗ്രന്ഥി എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള ഫിപ്രോനിൽ എന്ന കീടനാശിനിയുടെ അംശം ചിലയിടങ്ങളിൽ മുട്ടയിൽ കണ്ടെത്തിയെന്ന തരത്തിലുള്ള വാർത്തകളും നേരെത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗുണനിലവാരമുള്ള മുട്ടകൾ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
Read also:അമ്മയാകാന്‍ ഒരുങ്ങുന്നു എന്ന തരത്തില്‍ പ്രചരിച്ചത് തെറ്റായ വാര്‍ത്ത; പ്രതികരണവുമായി നവ്യ നായര്‍
പോഷകഗുണങ്ങളാൽ സമ്പന്നമാണ് മുട്ട. അയൺ, പ്രോട്ടീൻ എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മുട്ട. എന്നാൽ ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നതാണ് നല്ലത്.
Story Highlights: Health benefits of Egg