നടുവേദന വില്ലനായേക്കാം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് പൊതുവേ നടുവേദന കൂടുതലായി കണ്ടുവരാറ്. പലരും നടുവേദനയെ നിസാരമായാണ് കാണുന്നത്. എന്നാല്‍ അത്ര നിസാരക്കാരനല്ല നടുവേദന. കൃത്യസമയത്ത് വേണ്ട രീതിയിലുള്ള ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ നടുവേദനമൂലം ബുദ്ധിമുട്ടിലാകേണ്ടിവരും.
പലതരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന ഉണ്ടാകാറുണ്ട്. തെറ്റായ ജീവിത ശൈലിയാണ് ഇക്കാലത്ത് നടുവേദനയുടെ പ്രധാന കാരണം. വ്യായമത്തിന്റെ അഭാവം മൂലവും അധികസമയം ഇരുന്ന് ജോലി ചെയ്യുന്നവരിലുമെല്ലാം നടുവേദന പെട്ടന്ന് പിടിപെടാനുള്ള സാധ്യതയുണ്ട്. എല്ലുകളുടെ തേയ്മാനവും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികള്‍ക്ക് ഏല്ക്കുന്ന ക്ഷതങ്ങള്‍, ചതവുകള്‍ എന്നിവ മൂലവും നടുവേദന ഉണ്ടാകാറുണ്ട്.
വിട്ടുമാറാത്ത കഠിനമായ നടുവേദന ചിലപ്പോള്‍ കാന്‍സറിന്റെയും ലക്ഷ്ണമാകാം. ഇതുമാത്രമല്ല നടുവേദനയുടെ കാരണങ്ങള്‍ അമിതവണ്ണവും മാനസീക പിരിമുറക്കവുമെല്ലാം നടുവേദനയിലേക്ക് വഴിതെളിക്കാറുണ്ട്. കൃത്യമായ സമയത്ത് വൈദ്യ സഹായം ലഭ്യമാക്കിയില്ലെങ്കില്‍ നടുവേദന വില്ലനാകും.
കാത്സ്യത്തിന്റെ അഭാവം മൂലവും പലരിലും നടുവേദന കണ്ടുവരാറുണ്ട്. എന്നാല്‍ നടുവേദനയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയ ശേഷം ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് ഉത്തമം. സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും നടുവേദന കണ്ടുവരാറുണ്ട്. വൃക്കകളുടെ തകരാറു മൂലവും നടുവേദന ഉണ്ടാകാം.
നടുഭാഗത്തോ പുറത്തോ ഉള്ള വേദന, കുനിയാനും നിവരാനുമുള്ള ബുദ്ധിമുട്ട്, നടുവില്‍ പെട്ടന്നുണ്ടാകുന്ന വേദന, കാലിന് ബലക്ഷയം തുടങ്ങിയവയാണ് നടുവേദനയുടെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ശരിയായ വൈദ്യസഹായം ലഭ്യമാക്കുന്നതാണ് ഏറ്റവും ഉത്തമം.
Story Highlights: How to prevent Back pain