മനുഷ്യരെപ്പോലും കുടുക്കും ഈ ഭീമന്‍ ചിലന്തിവല; ചിത്രം വൈറല്‍
ചിലന്തിവല നമുക്കൊക്കെ പരിചിതമാണ്. എന്നാല്‍ ശാസ്ത്രലോകത്തെ പോലും അതിശയിപ്പിക്കുന്ന ഒരു ചിലന്തിവലയുടെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നത്. അമേരിക്കയിലെ മിസോറയില്‍ നിന്നാണ് ഈ ചിലന്തിവല കണ്ടെത്തിയത്.
മനുഷ്യരെപ്പോലും കുടുക്കാന്‍ തക്ക വലിപ്പമുണ്ട് ഈ ചിലന്തി വലയ്ക്ക് എന്നതാണ് ശ്രദ്ധേയം. ഓര്‍ബ് ബീവര്‍ ഇനത്തില്‍പ്പെട്ട ചിലന്തി നെയ്ത വലയാണ് ഇതെന്ന് മിസോറി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സര്‍വേഷന്‍ വ്യക്തമാക്കി. രണ്ട് മരങ്ങള്‍ക്കിടയിലായാണ് ഈ ഭീമന്‍ ചിലന്തിവല ദൃശ്യമായത്.
ഇഴകള്‍ വളരെ അടുത്താണ് എന്നതാണ് ഈ ചിലന്തിവലയുടെ മറ്റൊരു പ്രത്യേകത. രാത്രിയില്‍ വല കണ്ണില്‍പ്പെടാതെ നടന്നു നീങ്ങിയാല്‍ മനുഷ്യര്‍ പോലും വലയില്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. അതേസമയം ഓര്‍ബ് ബീവര്‍ ഇനത്തില്‍പ്പെട്ട ചിലന്തികള്‍ സാധാരണയായി മനുഷ്യര്‍ക്ക് അപകടങ്ങള്‍ സൃഷ്ടിക്കാറില്ല. ഈച്ചകള്‍, ചെറുപ്രാണികള്‍ എന്നിവയെ ഒക്കെയാണ് ഇത്തരം ചിലന്തികള്‍ ഭക്ഷണമാക്കുന്നതും.
എന്തായാലും ഭീമന്‍ ചിലന്തിവലയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധിപ്പേരാണ് വലയുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതും.
Story highlights: Huge spiderweb found in Missouri