ജയറാമിനെയും ഉറുവശിയേയും പോലെ കാളിദാസും കല്യാണിയും; ‘ഇളമൈ ഇതോ ഇതോ’ ഒരുങ്ങുന്നു
തമിഴകത്തെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ആന്തോളജി ചിത്രം ‘പുത്തം പുതു കാലൈ’യുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. അഞ്ച് കഥകൾ, അഞ്ച് സംവിധായകർ, ഒരു ചിത്രം എന്ന എന്ന ആശയത്തിൽ ഒരുക്കിയ ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ 16ന് റിലീസ് ചെയ്യും. മലയാളത്തിലെ സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന ‘ഇളമൈ ഇതോ ഇതോ’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. ജയറാം, ഉറുവശി, കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ‘ഇളമൈ ഇതോ ഇതോ’ . സുധ കൊങ്ങരയാണ് ഈ ചിത്രം ഒരുക്കുന്നത്.
സംവിധായകരായ സുധാ കൊങ്കാര, ഗൗതം മേനോന്, രാജീവ് മേനോന്, കാര്‍ത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്നം എന്നിവരുടെ നേതൃത്വത്തിലാണ് ‘പുത്തം പുതു കാലൈ’ ഒരുങ്ങുന്നത്. സുഹാസിനി മണിരത്നം ഒരുക്കുന്ന ചിത്രമാണ് ‘കോഫി എനിവൺ’. ചിത്രത്തിൽ ശ്രുതി ഹാസനും ആണ് ഹാസനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഒപ്പം സുഹാസിനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘അവരും നാനും/അവളും നാനും’ എന്ന ഗൗതം മേനോൻ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് എം എസ് ഭാസ്കറും റിതു വര്‍മ്മയുമാണ്. രാജീവ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റീയൂണിയന്’ എന്നാണ്. ആന്‍ഡ്രിയ ജെറമിയ, ലീല സാംസൺ, സിഗിൽ ഗുരുചരൺ എന്നിവരാണ് റീയൂണിയനിൽ മുഖ്യ താരങ്ങളായി എത്തുന്നത്. മിറാക്കിൾ എന്ന് പേരിട്ടിരിക്കുന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ബോബി സിംഹയും മുത്തു കുമാറുമാണ് എത്തുന്നത്.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ സിനിമ മേഖല ഉൾപ്പെടെ വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനിടെ തമിഴ് സിനിമ മേഖലയിൽ പുതിയ പരീക്ഷണങ്ങൾ ഒരുക്കുന്ന ചിത്രമാണ് ‘പുത്തം പുതു കാലൈ’.
Story Highlights: ilamai idho idho jayaram kalidas jayaram urvashi kalyani priyadarshan