78,524 പുതിയ കേസുകള്‍; 68 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍

October 8, 2020
new Covid cases

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. 78,524 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 68,35,655 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ
971 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെ 105526 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 902425 പേരാണ് ചികിത്സയിലുള്ളത്. 58. 27 ലക്ഷം പേര്‍ ഇതുവരെ രോഗത്തില്‍ നിന്നും മുക്തരായി. മഹാരാഷ്ട്ര, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം പ്രതിദിനം രാജ്യത്ത് 12 ലക്ഷത്തിനടുത്ത് കൊവിഡ്പരിശോധനകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,94,321 സാമ്പിളുകളാണ് പരിശോധിച്ചത്.

Story highlights: India Covid 19 Latest Updates ICMR