വിട്ടൊഴിയാതെ കൊവിഡ്; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു
ഭീതിയൊഴിയാതെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ഇന്ത്യയിലെ രോഗബധിതരുടെ എണ്ണം 73 ലക്ഷം കടന്നു. 73,07,097 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 67,708 പേർക്ക് പുതിയതായി രോഗം ബാധിച്ചു. ഇന്നലെ 680 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 1,11,266 ആയി. രാജ്യത്ത് 81,541 പേർ ഇന്നലെ രോഗമുക്തി നേടി. നിലവിൽ 8,12,390 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ ഉള്ളത്.
കഴിഞ്ഞ രണ്ടു ദിവസം പ്രതിദിന കേസുകൾ കുറഞ്ഞ മഹാരാഷ്ട്രയിൽ ഒടുവിൽ പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 10,552 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം പതിനഞ്ചര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 158 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 41,000- അടുത്തു.
Read also:വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്- നായികയായി നിത്യ മേനോൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ കർണാടകയിൽ 9,265 പേർക്കും തമിഴ്നാട്ടിൽ 4,462 പേർക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തു.
Story Highlights: India Covid Updates