രാജ്യാന്തര വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30 വരെ നീട്ടി

October 28, 2020
India extends suspension of schedule international flights

കൊവിഡ് പ്രതിസന്ധിമൂലം രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് രാജ്യത്ത് നവംബര്‍ 30 വരെ തുടരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതേസമയം തെരഞ്ഞെടുത്ത പ്രത്യേക റൂട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലവിലുള്ളതുപോലെ അവശ്യാനുസരണം തുടരാനും അനുമതിയുണ്ട്.

കൊറോണ വൈറസ് വ്യാപനം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തില്‍ മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ചില വിമാന സര്‍വീസുകള്‍ മെയ് മാസം മുതല്‍ പ്രവര്‍ത്തിച്ചിരുന്നു.

അതേസമയം എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തുടരുന്നതില്‍ തടസ്സമില്ല. യുഎസ്, യുകെ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് എന്നിങ്ങനെ 18 രാജ്യങ്ങളുമായാണ് ജൂലൈയില്‍ ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടത്. ഈ കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലേയും എയര്‍ലൈനുകള്‍ക്ക് പ്രത്യേക വിമാന സര്‍വീസ് നടത്താം.

Story highlights: India extends suspension of schedule international flights