രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു
October 4, 2020
കൊവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ല ലോകത്ത്. മാസങ്ങളേറെയായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു.
75,829 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് പുതിയതായി സ്ഥിരീകരച്ചത്. ഒരു ദിവസത്തിനിടെ 940 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെ 65,49,374 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
ഇവരില്‍ 9,37,625 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,01,782 പേര്‍ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടു. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. അമേരിക്കയിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ആളുകളില്‍ ബാധിച്ചത്.
Story highlights: India Latest Corona Virus Updates