73 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍
മാസങ്ങളേറെയായി കൊവിഡ് ഭീതിയിലാണ് രാജ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയിലാണ് കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി ബാധിച്ചത്.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,371 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 73,70,469 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് ഈ കണക്കുകള്‍.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 895 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്. 1.52 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. ഇതുവരെ 1,12,161 പേര്‍ക്ക് കൊവിഡ് മൂലം രാജ്യത്ത് ജീവന് നഷ്ടപ്പെട്ടു.
8,04,528 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ഇടങ്ങളിലായി കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 64,53,780 പേര് രോഗത്തില്‍ നിന്നും മുക്തരായി.
Story highlights: India latest covid 19 updates