ഐപിഎൽ; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 178 റൺസ് വിജയലക്ഷ്യം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന് റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 178 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, റോബിന് ഉത്തപ്പ എന്നിവരുടെ പ്രകടനമാണ് ടീമിന് കരുത്ത് പകർന്നത്. 36 പന്തിൽ നിന്നും 57 റൺസ് നേടി സ്മിത്തും 22 പന്തിൽ നിന്നും 41 റൺസ് നേടി ഉത്തപ്പയും ടീമിന് ആശ്വാസമായി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ക്രിസ് മോറിസ് നാലും യുസ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റുമാണ് വീഴ്ത്തിയത്.
രാജസ്ഥാന് : ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്, സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റന്‍), സഞ്ജു സാംസണ്, റോബിന് ഉത്തപ്പ, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയാസ് ഗോപാല്‍, ജയ്ദേവ് ഉനദ്ഘട്ട്, കാര്‍ത്തിക് ത്യാഗി
ബാംഗ്ലൂര്‍ : ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (ക്യാപ്റ്റന്‍), എ ബി ഡിവില്ലിയേഴ്സ്, ഗുര്‍ക്രീത് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ്, ഷഹബാദ് അഹമ്മദ്, ഇസുരു ഉഡാന, നവ്ദീപ് സെയ്നി, യുസ്വേന്ദ്ര ചാഹല്‍.
Story Highlights:Ipl 2020 rr vs rcb