തകര്‍ത്തടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്; ബാംഗ്ലൂരിന് 197 റണ്‍സിന്റെ വിജയ ലക്ഷ്യം

October 5, 2020
IPL DC vs RCB Live

ഐപിഎല്‍-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടം പുരോഗമിക്കുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് അടിച്ചെടുത്തു.

ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗൂര്‍ നായകന്‍ വിരാട് കോലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മാര്‍ക്കസ് സ്‌റ്റൊയിനിസ് 53 റണ്‍സ് നേടി പുറത്താകാതെ നിന്നു. 42 റണ്‍സ് നേടി പൃഥ്വി ഷായുടെ മികവും ബാറ്റിങ്ങില്‍ ഡല്‍ഹിയെ തുണച്ചു.

അതേസമയം അമിത് മിശ്ര ഇല്ലെതെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് കളത്തിലിറങ്ങിയത്. മത്സരത്തിനിടെ പറ്റിയ പരിക്കാണ് മിശ്രയ്ക്ക് വിനയായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തില്‍ ക്യാച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മിശ്രയുടെ കൈവിരലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. അക്സര്‍ പട്ടേലാണ് മിശ്രയ്ക്ക് പകരം ടീമില്‍.

അതേസമയം രണ്ട് മാറ്റങ്ങളുമായാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കളത്തിലിറങ്ങുന്നത്. ആദം സാംപ, ഗുര്‍കീരത് സിങ് മാന്‍ എന്നിവര്‍ക്ക് പകരം മൊയീന്‍ അല്, മുങമ്മദ് സിറാജ് എന്നിവര്‍ കളിക്കും.

ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, മാര്‍ക്കസ് സ്റ്റൊയിനിസ്, അക്സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാഡ, എ നോര്‍ഷെ, എച്ച് പട്ടേല്‍.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലെയിങ് ഇലവന്‍- ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോഹ്ലി, എബി ഡി വില്ലിയേഴ്സ്, മൊയിന്‍ അലി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഇസുറു ഉദാന, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍.

Story highlights: IPL DC vs RCB Live