ഐപിഎല്‍: മുംബൈ- ബാംഗ്ലൂര്‍ പോരാട്ടം ഇന്ന്

October 28, 2020
IPL MI vs RCB

ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. പോയിന്റ് പട്ടികയിലെ മുന്‍നിരക്കാരുടെ പോരാട്ടം ആയതുകൊണ്ടുതന്നെ ഇന്ന് ജയിക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാം. മുംബൈ ആണ് പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും.

പതിനൊന്ന് മത്സരങ്ങളില്‍ നിന്നും ഏഴ് ജയവും നാല് തോല്‍വിയുമായി 14 പോയിന്റുകളാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്. പതിനൊന്ന് മത്സരങ്ങളില്‍ നിന്നും ഏഴ് ജയവും നാല് തോല്‍വിയുമായി 14 പോയിന്റുകള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമുണ്ട്. എന്നാല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

അതേസമയം നായകന്‍ രോഹിത് ശര്‍മ്മയുടെ അഭാവം മുംബൈയ്ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രോഹിത് ശര്‍മ്മ കളിച്ചിരുന്നില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ താരത്തിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ഈ മത്സരവും രോഹിത് ശര്‍മ്മയ്ക്ക് നഷ്ടമാകുന്നത്.

Story highlights: IPL MI vs RCB