മുംബൈയ്‌ക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് 194 റണ്‍സ് വിജയ ലക്ഷ്യം
October 6, 2020

ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ മുംബൈയ്‌ക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് 193 റണ്‍സിന്റെ വിജയ ലക്ഷ്യം. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ക്കേ ഭേദപ്പെട്ട നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ്ങും.
മൂന്ന് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കളത്തിലിറങ്ങുന്നത്. അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധേയനായ യുവ പേസര്‍ കാര്‍ത്തിക് ത്യാഗി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇന്നത്തെ മത്സരത്തിലൂടെ. അങ്ക്ത് രാജ്പുത്ത്, യശ്വസി ജയ്സ്വാള്‍ എന്നിവരും ടീമില്‍ ഇന്ന് ഇടം നേടിയിട്ടുണ്ട്.
സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയമാണ് മുംബൈയുടെ ലക്ഷ്യം നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ.
Story highlights: IPL MI vs RR Live