തകര്‍ത്തടിച്ച് സണ്‍റൈസേഴ്‌സ്; പഞ്ചാബിന്റെ വിജയലക്ഷ്യം 202 റണ്‍സ്

October 8, 2020
IPL Sunrisers Hyderabad Kings XI Punjab Facing Each Other

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ ബാറ്റിങ്ങുമായി സണ്‍റൈസേഴ്‌സ് ഹൈദരബാദ്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ഹൈദരബാദ് അടിച്ചെടുത്തത്. 202 റണ്‍സ് വേണം പഞ്ചാബിന് ഹൈദരബാദിനെ തോല്‍പിക്കാന്‍.

ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതലേ ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താനും ടീമിനായി. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ വിക്കറ്റ് നഷ്ടമാകുന്നതുവരെ ഇരുവരും ചേര്‍ന്ന് 160 റണ്‍സ് നേടി.

55 പന്തില്‍ നിന്നുമായി 97 റണ്‍സാണ് ബെയര്‍‌സ്റ്റോ അടിച്ചെടുത്തത്. 40 പന്തുകളില്‍ നിന്നുമായി 52 റണ്‍സ് ഡേവിഡ് വാര്‍ണറും നേടി. അതിവേഗം അമ്പത് കടന്ന സണ്‍റൈസേഴ്‌സ് പഞ്ചാബിനെ പ്രതിരോധത്തിലാക്കി. കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ബൗളിങ്ങില്‍ പല വൈവിധ്യങ്ങള്‍ കൊണ്ടുവന്നെങ്കിലും അതെല്ലാം അടിച്ചുപറത്തുകയായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരബാദ്.

Story highlights: IPL Sunrisers Hyderabad Kings XI Punjab Facing Each Other