ഫുഡിൽ കൗതുകം ഒരുക്കി ജോലാന്‍ഡ സ്റ്റോക്കെര്മാന്; ചിത്രങ്ങൾ
മക്കളെ ഭക്ഷണം കഴിപ്പിക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനായി വ്യത്യസ്തമായ നിരവധി ശ്രമങ്ങളും നടത്താറുണ്ട് അമ്മമാർ. അത്തരത്തിൽ കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനായി ഒരു ‘അമ്മ നടത്തിയ ശ്രമത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ജോലാന്‍ഡ സ്റ്റോക്കെര്മാന് ഒരു സാധാരണ കുടുംബിനിയാണ്. രണ്ട് മക്കൾ അടങ്ങിയതാണ് ജോലാന്‍ഡ സ്റ്റോക്കെര്മാന്റെ കുടുംബം.
കുട്ടികൾക്ക് ഇഷ്ടപെട്ട ഭക്ഷണം അവർക്ക് ഇഷ്ടമാകുന്നത് പോലെ പ്ലേറ്റിൽ മനോഹരമായി അലങ്കരിക്കാനായി ആണ് ജോലാന്‍ഡ സ്റ്റോക്കെര്മാന് ഫുഡ് ആർട്ട് പരീക്ഷിച്ച് തുടങ്ങിയത്. അമ്മയുടെ മനോഹരമായ ഫുഡ് വെറൈറ്റീസ് കണ്ട് മക്കളാണ് അമ്മ തയാറാക്കുന്ന വിഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ പ്രേരിപ്പിച്ചത്. കാർട്ടൂൺ ക്യാരക്ടറുകൾക്ക് പുറമെ മിസ്റ്റര്‍ ബീന്‍, ബോബ്മാര്‍ലി, മണിഹെയ്സ്റ്റിലെ ടോക്കിയോ, ഫ്രോസനിലെ എല്‍സ, ഇറ്റിലെ ക്ലൗണ്‍, ജോക്കര്‍ തുടങ്ങിയവയൊക്കെ ജോലാന്‍ഡ ഒരുക്കിയത്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട് ഈ ചിത്രങ്ങൾക്ക്.
നാച്ചുറലായുള്ള വിഭവങ്ങൾ ഉൾക്കൊള്ളിച്ച് വ്യത്യസ്തമായ മസാലക്കൂട്ടിലാണ് ജോലാന്‍ഡ വിഭവങ്ങൾ ഒരുക്കുന്നത്. കുട്ടികൾക്ക് വേണ്ടിയുള്ള ഭക്ഷണങ്ങൾ തയാറാക്കുന്നതിനാൽ കൃത്രിമമായ വസ്തുക്കൾ ഒന്നും ഇതിൽ ചേർക്കുന്നില്ല. പച്ചക്കറികളും ടൊമാറ്റോ സോസ്, നാച്ചുറല്‍ ഫുഡ് കളറിങ്, സോയിസോസ്, പാസ്ത, സ്പൈസസ് തുടങ്ങിയവയൊക്കെയാണ് ഫുഡിൽ ഉപയോഗിക്കുന്നത്.
Story Highlights: jolanda Food art