കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു
October 6, 2020
ചലച്ചിത്രതാരം കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. താരം തന്നെയാണ് വിവാഹ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. ഗൗതം കിച്ച്ലു ആണ് വരന്.
ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമാണ് ഗൗതം കിച്ച്ലു. ഒക്ടോബര്‍ 30 ന് മുംബൈയില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിവാഹം എന്നും താരം പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരുടേയും പ്രാര്‍ത്ഥനകളും ആശംസകളും തനിക്ക് ആവശ്യമുണ്ടെന്നും കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Story highlights: Kajal Aggarwal to get married