‘ഈ പോസ് മാറ്റേണ്ടിയിരിക്കുന്നു’ എന്ന് കല്യാണി; രസികന്‍ കമന്റുമായി അനൂപ് സത്യനും

Kalyani Priyadarshan shares photo Instagram

സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും ഫോട്ടോകളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കല്യാണി പ്രയദര്‍ശനും ആരാധകര്‍ ഏറെയാണ്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച പ്രിയദര്‍ശന്റെ മകള്‍ എന്ന നിലയിലും മികച്ച അഭിനേതാവ് എന്ന നിലയിലും സൈബര്‍ ഇടങ്ങളില്‍ താരമാകാറുണ്ട് കല്യാണി പ്രിയദര്‍ശന്‍.

പലപ്പോഴും കല്യാണി പ്രിയദര്‍ശന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരേ പോസിലുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ‘പുതിയ പോസ് പഠിക്കേണ്ടിയിരിക്കുന്നു’ എന്ന രസകരമായ ക്യാപ്ഷനാണ് ഫോട്ടോകള്‍ക്ക് താരം നല്‍കിയിരിക്കുന്നത്.

നിരവധിപ്പേര്‍ ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തുന്നുണ്ട്. സംവിധായകനായ അനൂപ് സത്യന്‍ ‘ഇതേ കാര്യം ഞാന്‍ പറയാനിരിക്കുവായിരുന്നു’ എന്ന തമാശരൂപേണയുള്ള കമന്റാണ് നല്‍കിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി മലയാളത്തില്‍ നായികയായെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനൂപ് സത്യന്‍. കല്യാണിക്ക് ഒപ്പം ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു.

View this post on Instagram

Really need to learn a new pose 🍳🥘🍝

A post shared by Kalyani Priyadarshan (@kalyanipriyadarshan) on

Story highlights: Kalyani Priyadarshan shares photo Instagram