ലോക്ക് ഡൗൺ കാലത്ത് അൽപം സാഹസികത- സ്കൈ ഡൈവിങ് ചിത്രങ്ങൾ പങ്കുവെച്ച് കല്യാണി പ്രിയദർശൻ
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ലോക്ക് ഡൗൺ സമയത്ത് സാഹസികതയ്ക്കായി സമയം മാറ്റിവെച്ചിരിക്കുകയാണ് താരം. ദുബായിൽ സ്കൈ ഡൈവിങ് നടത്തുന്ന ചിത്രങ്ങളാണ് കല്യാണി പ്രിയദർശൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ‘പുറമേ പുഞ്ചിരിക്കുന്നു, ഉള്ളിൽ കരയുന്നു’ എന്നാണ് കല്യാണി ചിത്രത്തിന് നൽകിയ രസകരമായ കുറിപ്പ്.
സംവിധായകൻ പ്രിയദർശന്റെയും ലിസി ലക്ഷ്മിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിളിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചുകൊണ്ടാണ് കല്യാണി സിനിമാലോകത്തേക്ക് എത്തിയത്. 2013 ലെ ബോളിവുഡ് ചിത്രമായ ‘ക്രിഷ് 3’ ആയിരുന്നു കല്യാണിയുടെ ആദ്യത്തെ പ്രോജക്റ്റ്.
പിന്നീട് ക്യാമറയ്ക്ക് മുന്നിലേക്ക് ചുവടുവെച്ചത് 2017 ലെ തെലുങ്ക് ചിത്രമായ ‘ഹലോ’ യിലൂടെയാണ്. തെലുങ്കിലെ രണ്ട് സിനിമകൾക്ക് ശേഷം ശിവകാർത്തികേയൻ നായകനായ ‘ഹീറോ’ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും എത്തി.
Read More: ഇന്ന് ഗാന്ധിജയന്തി; മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിന നിറവില്‍ രാജ്യം
ദുൽഖർ സൽമാൻ, ശോഭന, സുരേഷ് ഗോപി എന്നിവർക്കൊപ്പമാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കല്യാണി അഭിനയിച്ചത്. മലയാളത്തിൽ മൂന്നു ചിത്രങ്ങളിലാണ് കല്യാണി അഭിനയിച്ചത്. ‘മരക്കാർ, അറബിക്കടലിന്റെ സിംഹ’ത്തിൽ നിർണായക വേഷത്തിലാണ് നടി എത്തുന്നത്. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയത്തിലും കല്യാണിയാണ് നായിക.
Story highlights- kalyani priyadarshan sharing sky diving pictures