‘തലൈവി’ ആകാന്‍ സൗത്ത് ഇന്ത്യയിലേക്ക് വരുന്നുവെന്ന് കങ്കണ; ചിത്രീകരണം പുനഃരാരംഭിച്ചു

October 1, 2020
Kangana to resume shooting for Thalaivi

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘തലൈവി’. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ മുടങ്ങിയ സിനിമയുടെ ചിത്രീകരണം പുനഃരാരംഭിച്ചു.

ഏഴ് മാസങ്ങള്‍ക്ക് ശേഷം ഷൂട്ടിങ് പുനഃരാരംഭിക്കുന്ന സന്തോഷം കങ്കണ റണൗത്ത് പങ്കുവെച്ചു. ചിത്രീകരണത്തിനായി സൗത്ത് ഇന്ത്യയിലേക്ക് വരികയാണ് താനെന്നും കൊവിഡ് എന്ന മഹാമാരിയുടെ ഇക്കാലത്ത് തലൈവി വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരുടേയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണമെന്നും താരം ട്വീറ്റ് ചെയ്തു.

ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24- നാണ് പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. തമിഴിലും ഹിന്ദിയിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വരര്‍ധനും ശൈലേഷ് ആര്‍ സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Story highlights: Kangana to resume shooting for Thalaivi