തലൈവിയായി കങ്കണ; മേക്കോവര്‍ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘തലൈവി’. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്. കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ മുടങ്ങിയ സിനിമയുടെ ചിത്രീകരണം ദിവസങ്ങള്‍ക്ക് മുമ്പ് പുനഃരാരംഭിച്ചിരുന്നു.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ജയലളിതയായുള്ള കങ്കണയുടെ വേഷപ്പകര്‍ച്ച. നിരവധിപ്പേരാണ് തലൈവി ലുക്കിലുള്ള കങ്കണയുടെ മേക്കോവര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും.
ഏഴ് മാസങ്ങള്‍ക്ക് ശേഷം ഷൂട്ടിങ് പുനഃരാരംഭിക്കുന്ന സന്തോഷം കങ്കണ റണൗത്ത് നേരത്തെ പങ്കുവെച്ചിരുന്നു. ചിത്രീകരണത്തിനായി സൗത്ത് ഇന്ത്യയിലേക്ക് വരികയാണ് താനെന്നും കൊവിഡ് എന്ന മഹാമാരിയുടെ ഇക്കാലത്ത് തലൈവി വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരുടേയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണമെന്നും താരം ചിത്രീകരണം പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി ട്വീറ്റ് ചെയ്തിരുന്നു.
തമിഴിലും ഹിന്ദിയിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വരര്‍ധനും ശൈലേഷ് ആര് സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
Story highlights: Kankana Thalaivi Look