സംസ്ഥാനത്ത് ഇന്ന് 8511 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7269 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

October 23, 2020
new Covid cases reported in Kerala

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കൊവിഡ്‌ മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1303, തൃശൂര്‍ 1004, തിരുവനന്തപുരം 670, എറണാകുളം 560, കോഴിക്കോട് 712, ആലപ്പുഴ 696, കൊല്ലം 668, പാലക്കാട് 239, കണ്ണൂര്‍ 418, കോട്ടയം 393, പത്തനംതിട്ട 223, കാസര്‍ഗോഡ് 175, വയനാട് 133, ഇടുക്കി 75 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 22, കണ്ണൂര്‍ 15, തിരുവനന്തപുരം 14, തൃശൂര്‍ 8, കോഴിക്കോട് 6, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട 4, കോട്ടയം 2, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 712, കൊല്ലം 540, പത്തനംതിട്ട 327, ആലപ്പുഴ 192, കോട്ടയം 172, ഇടുക്കി 77, എറണാകുളം 649, തൃശൂര്‍ 939, പാലക്കാട് 239, മലപ്പുറം 324, കോഴിക്കോട് 983, വയനാട് 113, കണ്ണൂര്‍ 538, കാസര്‍ഗോഡ് 313 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,657 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,80,793 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Story highlights- kerala covid-19 updates