സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 8553 പേര്‍ക്ക്; 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് 8553 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
23 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 181 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1081, തിരുവനന്തപുരം 943, എറണാകുളം 819, കൊല്ലം 843, തൃശൂര്‍ 791, മലപ്പുറം 721, ആലപ്പുഴ 520, കോട്ടയം 466, കണ്ണൂര്‍ 359, പാലക്കാട് 328, കാസര്‍ഗോഡ് 270, പത്തനംതിട്ട 220, വയനാട് 102, ഇടുക്കി 64 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4851 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 84,497 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവില്‍ ചികിത്സയിലുള്ളത്. 1,44,471 പേര്‍ ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി.
Story highlights: Kerala latest covid 19 updates